
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയ സംഗീത ആല്‍ബം ‘ദി ഗുല്‍മോഹര്‍ ‘ യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം കണ്ടത് പതിനായിരത്തോളം പേര്. സംഗീതആല്‍ബം വ്യാഴാഴ്ച രാത്രിയിലാണ് യൂട്യൂബിലിട്ടത്. കാസര്‍കോട് നായ്മാര്‍മൂല ടി.ഐ.എച്ച്.എസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ആഫാ അബ്ദുല്‍ കരീം കൂട്ടുകാരായ ബിലാല്‍ മുഹമ്മദ്, അഫ്ത്താബ് ആണ് ഈ ആല്‍ബത്തിലെ മിന്നും താരങ്ങള്‍. ഹിന്ദി, മലയാളം, തമിഴ് സിനിമാ ഗാനങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ആല്‍ബത്തിന്റെ സംവിധായകരും ഗായകരും ഇവര്‍ തന്നെയെന്ന പ്രത്യേകതയുണ്ട്. ഉദുമ കാപ്പില്‍ ബീച്ചില്‍ വച്ചാണ് ഗാനങ്ങള്‍ ചിത്രീകരിച്ചത്. സംഗീതത്തില്‍ കാസര്‍കോടിന്റെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തോടെയാണ് ആഫ ഈ ഒരു സംരംഭത്തിന് മുതിര്‍ന്നത്.
ടി.ഐ.എച്ച്.എസ് സ്കൂളിലെ അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണയും സഹകരണവും ലഭിച്ചതോടെ ഈ മാഷപ്പ് ആല്‍ബം നിര്‍മിക്കാന്‍ അവസരമായെന്ന് ആഫ പറയുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയും ഈ സംരംഭത്തില്‍ അവര്‍ക്ക് ഉണ്ടായിരുന്നു.
https://www.youtube.com/watch?v=sWcvB_SHuQ8
