സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയെ കണക്ക് പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഉത്തരാഖണ്ഡ് ബി.ജെ. പി വിദ്യാഭ്യാസ മന്ത്രി നാണംകെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയെ കണക്ക് പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഉത്തരാഖണ്ഡ് ബി.ജെ. പി വിദ്യാഭ്യാസ മന്ത്രി നാണംകെട്ടു

ഡെറാഡൂണ്‍: സര്‍ക്കാര്‍ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുടെ വിചിത്രമായ കണ്ടെത്തലില്‍ ചിരിക്കുള്ള വകുപ്പ് കണ്ടെത്തുകയാണ് രാജ്യത്തെ ജനങ്ങള്‍. ബി. ജെ. പി മന്ത്രി അരവിന്ദ് പാണ്ഡെയാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ എട്ടാം ക്ലാസ് അധ്യാപികയോട് കണക്കിന്റെ അടിസ്ഥാന ചോദ്യങ്ങള്‍ ചോദിച്ചത്.

ന്യൂനസംഖ്യകള്‍ തമ്മില്‍ കൂട്ടിയാല്‍ എന്തുകിട്ടുമെന്നായിരുന്നു ഒരു ചോദ്യം. ടീച്ചര്‍ അല്‍പ്പം കുഴങ്ങിയപ്പോള്‍ ‘മൈനസ് പ്ലസ് മൈനസ് ഈ പ്ലസ് എന്നു മന്ത്രി ഉത്തരം നല്‍കി. മൈനസ് ഒന്നും മൈനസ് ഒന്നും തമ്മില്‍ കൂട്ടിയാല്‍ എത്രകിട്ടുമെന്നായിരുന്നു അടുത്ത ചോദ്യം. കൃത്യമായ ഉത്തരം മൈനസ് രണ്ടാണ്. എന്നാല്‍, പൂജ്യം എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതു തെറ്റാണെന്നു ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹം ഉത്തരത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോയും പിന്നീടു വൈറലായിരുന്നു. അധ്യാപികയോടുള്ള മോശം പെരുമാറ്റവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ആദ്യദിവസം അധ്യാപിക ഗൈഡ് ബുക്ക് ഉപയോഗിച്ചു പഠിപ്പിക്കുന്നെന്നു പറഞ്ഞാണു മന്ത്രി പ്രതിരോധിച്ചതെങ്കിലും തൊട്ടു പിന്നാലെ നിലപാട് അല്‍പം മയപ്പെടുത്തി. മന്ത്രിക്കെതിരേ സര്‍ക്കാര്‍ അധ്യാപകരും രംഗത്തെത്തിയിരുന്നു.

https://www.youtube.com/watch?v=iPL3h5jFlc0

0Shares