സമുദായത്തിലെ ഒരു ലക്ഷം കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍; വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണമെന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ നിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing സമുദായത്തിലെ ഒരു ലക്ഷം കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍; വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണമെന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ നിര്‍ദേശം

കൊച്ചി: സമുദായത്തിലെ ഒരു ലക്ഷം കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചതിന് പിന്നാലെ, വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണമെന്ന് കേരളത്തിലെ ഏറ്റവും വലിയ അതിരൂപതയായ എറണാകുളം- അങ്കമാലി കാത്തലിക് അതിരൂപതയുടെ നിര്‍ദേശം. അതിരൂപതയുടെ കീഴിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും ആപ്ലിക്കേഷന്റെ ലോഗിന്‍ ഐ. ഡിയും പാസ്‌വേര്‍ഡുമുണ്ടാകും. ആപ്ലിക്കേഷന്റെ സേവനം എല്ലാവരിലേക്കുമെത്തിക്കാനാണ് വിശ്വാസികളോട് സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളാകാന്‍ സഭ ആവശ്യപ്പെട്ടത്.

സെപ്റ്റംബര്‍ പത്തിന് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട കുറിപ്പു വായിക്കും. എല്ലാ ഇടവകകളിലും ത്രിജി/ഫോര്‍ജി ഇന്റര്‍നെറ്റ് കണക്ഷന്‍, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയവയെല്ലാം ഉറപ്പാക്കണമെന്നും സ്മാര്‍ട്‌ഫോണിന്റെ സേവനം ഒഴിച്ചുകൂടാനാവാത്തതാണെന്നും നിലവില്‍ സ്മാര്‍ട്‌ഫോണ്‍ ഇല്ലാത്ത വിശ്വാസികളും ഈ അവസരത്തില്‍ ഒരെണ്ണം സംഘടിപ്പിക്കണമെന്നും അതിരൂപത സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയത്രത്ത് പറഞ്ഞു. 64000 കുടുംബങ്ങളിലെ 2.71 ലക്ഷം അംഗങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഇതിനോടകം റജിസ്ട്രര്‍ ചെയ്തുവെന്നാണ് ബിഷപ് സാക്ഷ്യപ്പെടുത്തുന്നത്.

0Shares