
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ആറുനില കെട്ടിടത്തിന് തീപടർന്ന് വലിയ അഗ്നിബാധയുണ്ടായി. തീ അണയ്ക്കാൻ എറണാകുളത്തെ മുഴുവൻ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി ശ്രമം തുടരുകയാണ്. നഗരമായതിനാൽ തീ മറ്റു കെട്ടിടത്തിലേക്ക് പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു.

അതെസമയം തീ പടർന്ന കെട്ടിടത്തിൽ ചെരുപ്പ് ഗോഡൗണായതിനാൽ വലിയ സ്റ്റോക്ക് കാരണം തീ നിയന്ത്രണവിധേയമായിട്ടില്ല. റബ്ബർ ഉത്പന്നമായതിനാൽ വലിയ തോതിലാണ് തീ പടരുന്നത്. തീ പൂർണമായും അണയ്ക്കാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്.
ആളപായമില്ലെന്നാണ് വിവരം. സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സമീപകാലത്ത് കൊച്ചിയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്.
