സംസ്ഥാനം നേരിടുന്ന ജല ക്ഷാമം പരിഹരിക്കാൻ പുഴകളിൽ റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം താഴെയായി ചെറിയ തടയണകളും നിർമിക്കണം; നിയമസഭയിൽ ആശയം മുന്നോട്ട് വെച്ച് കെ.കുഞ്ഞിരാമൻ എം.എൽ.എ; പുതിയ പദ്ധതി മുന്നോട്ട് വെക്കുമ്പോൾ മന്ത്രി ജി.സുധാകരൻ്റെ മറുപടി

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനം നേരിടുന്ന ജല ക്ഷാമം പരിഹരിക്കാൻ പുഴകളിൽ റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം താഴെയായി ചെറിയ തടയണകളും നിർമിക്കണം; നിയമസഭയിൽ ആശയം മുന്നോട്ട് വെച്ച് കെ.കുഞ്ഞിരാമൻ എം.എൽ.എ; പുതിയ പദ്ധതി മുന്നോട്ട് വെക്കുമ്പോൾ മന്ത്രി ജി.സുധാകരൻ്റെ മറുപടി

കാസർകോട്/ തിരുവനന്തപുരം: റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം പുഴയിൽ ചെറിയ തടയണകളും നിർമിക്കുമെന്ന‌് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. കെ.കുഞ്ഞിരാമൻ്റെ സബ‌്ഡിവിഷന‌് മറുപടി പറയുകയായിരുന്നു മന്ത്രി. ജലഗതാഗത പദ്ധതി ഇല്ലാത്ത പുഴയിൽ നിർമിക്കുന്ന പാലങ്ങളുടെ സമീപം ജലസേചനത്തിനും കുടിവെള്ള സംഭരണത്തിനുമായി തടയണകൾ നിർമിക്കുന്നതിന‌് പൊതുമരാമത്ത‌് വകുപ്പ‌് ജലസേചന വകുപ്പും കൂടി ചേർന്ന‌് പദ്ധതി തയ്യാറാക്കാൻ ശ്രമിക്കുമെന്ന‌് മന്ത്രി അറിയിച്ചു. ഇത്തരം തടയണകളുടെ ഡിസൈനും നിർമാണവും നിർവഹിക്കേണ്ടത‌് ജലസേചന വകുപ്പാണ‌്. പാലങ്ങളുടെ നിർമാണത്തിനായി നടത്തുന്ന മണ്ണ‌് പരിശോധനകളുടെയും മറ്റ‌് ഇൻവെസ‌്റ്റിഗേഷൻ പ്രവൃത്തികളുടെയും റിപ്പോർട്ട‌് ജലസേചന വകുപ്പിന‌് കൈമാറാവുന്നതാണ‌്. ഈ വിഷയം പരിശോധിക്കുവാൻ ചീപ്പ‌് എൻജിനീയേഴ‌്സിൻ്റെ പാനലിനെ നിയമിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന‌് മന്ത്രി അിയിച്ചു.പുഴകളിൽ ജലം സംരക്ഷിക്കുന്നതിന‌് തടയണ നിർമിക്കാൻ ജലസേചനവകുപ്പ‌് ഇതേ നടപടി സ്വീകരിക്കുന്നു. സംസ്ഥാനത്ത‌് കാർഷിക ജലസേചനത്തിന‌ും കുടിവെള്ളത്തിനും ക്ഷാമ നേരിടുന്ന പുതിയ കാലഘട്ടത്തിൽ രണ്ട‌് വകുപ്പുകളും യോജിച്ച പ്രവർത്തിച്ചാൽ റോഡ‌് പാലം നിർമ്മിക്കുന്നതോടൊപ്പം താഴെ ഭാഗത്ത് ചെറിയ തടയണയും സ്ഥാപിക്കണം. ഇങ്ങനെ തടയണ നിർമിച്ചാൽ വെള്ളം സംഭരിക്കാനും കുറഞ്ഞ ചിലവിൽ നടപ്പിലാക്കാനാവുന്നതേയുള്ളവെന്ന‌് കെ.കുഞ്ഞിരാമൻ സബ‌്ഡിവിഷനിൽ ആവശ്യപെട്ടു. ഇത‌് ഗൗരവമായി പരിഗണിച്ച‌് റോഡ‌് പാലങ്ങളുടെ താളെ പുഴയിൽ ചെറിയ തടയണകൾ നിർമിച്ച‌് കുറഞ്ഞ ചിലവിൽ വെള്ളം സംരക്ഷിക്കനാവശ്യമായ നടപടിയുണ്ടാകണമെന്ന‌് എം.എൽ.എ ആവശ്യപെട്ടു.

0Shares