സംഘര്‍ഷഭൂമിയായി ബോണക്കാട് കുരിശുമല ; വിശ്വാസികളെ പോലീസ് തടഞ്ഞു; പോലീസിന് നേരെ കല്ലേറ്; പോലീസ് ലാത്തി വീശി; സ്ഥിതി അതീവ ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing സംഘര്‍ഷഭൂമിയായി ബോണക്കാട് കുരിശുമല  ; വിശ്വാസികളെ പോലീസ് തടഞ്ഞു; പോലീസിന് നേരെ കല്ലേറ്; പോലീസ് ലാത്തി വീശി; സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: ബോണക്കാട് കുരിശുമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. പോലീസിനു നേരെ വിശ്വാസികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. വിശ്വാസികളുടെ വന്‍ സമൂഹം ഇവിടെ എത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് നിര്‍ദേശ പ്രകാരം ഇവര്‍ തിരിച്ചു പോകാന്‍ തയാറാകുന്നില്ല. ബാരിക്കേഡുകള്‍ തകര്‍ത്താണ് വിശ്വാസികള്‍ നീങ്ങിയത്. പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത വിശ്വാസികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ജനക്കൂട്ടം പോലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. പോലീസും തിരിച്ച് കല്ലെറിഞ്ഞു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാണിത്തടം എന്ന പ്രദേശത്ത് വെച്ച് വിശ്വാസികളെ വനംവകുപ്പ് തടയുകയായിരുന്നു.

നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലായുള്ള കുരിശുമലയിലെ കുരിശ് കഴിഞ്ഞ വര്‍ഷം തകര്‍ത്തിരുന്നു. അത് ഇടിമിന്നലില്‍ തകര്‍ന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ കയറ്റിവിടാനാകില്ലെന്നാണ് വനംവകുപ്പും, പോലീസിന്റെയും നിലപാട്, എന്നാല്‍ ബാരിക്കേടുകള്‍ തകര്‍ത്ത് വിശ്വാസികള്‍ നീങ്ങുകയാണ്. ഇതേതുടര്‍ന്ന് പ്രദേശത്ത് വന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ഗതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കോടതിവിധി ലംഘനമാകും ഇതെന്നും, കുരിശ് നിലനില്‍ക്കുന്നത് വനഭൂമിയില്‍ ആണെന്നുമാണ് പോലീസ് വിശദീകരണം. ഇതു ചൂണ്ടിക്കാട്ടിയാണ് പോലീസ് തടഞ്ഞത്.

0Shares