ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ, 2018-19 സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു; 5 യമഹ ഫാസിനോ സ്കൂട്ടറും 10 വാഷിങ് മെഷീനും 10 ഫ്രിഡ്ജും അടക്കം നിരവധി സമ്മാനങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ, 2018-19 സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു; 5 യമഹ ഫാസിനോ സ്കൂട്ടറും 10 വാഷിങ് മെഷീനും 10 ഫ്രിഡ്ജും അടക്കം നിരവധി സമ്മാനങ്ങൾ

കണ്ണൂർ/ വയനാട്: ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ 2018-19 സമ്മാന പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പ് ഷോപ്പ്റിക്സിൻ്റെ വിവിധ ഷോറൂമുകളായി നടന്നു. തളിപ്പറമ്പ് ഷോപ്പ്റിക്സിൽ നടന്ന നറുക്കെടുപ്പിൽ തളിപ്പറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ജെ ബിനോയ്‌ വിജയികളെ തിരഞ്ഞെടുത്തു. പയ്യന്നുരിൽ ഷോപ്പ്റിക്സിൽ നടന്ന നറുക്കെടുപ്പിൽ പയ്യന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ കെ.വിനോദ്‌കുമാറും, സുൽത്താൻ ബത്തേരി ഷോപ്പ്റിക്സിൽ നടന്ന നറുക്കെടുപ്പ് സബ് ഇൻസ്‌പെക്ടർ അജീഷ് കുമാറുമാണ് വിജയികളെ കണ്ടെത്തിയത്.ഷോപ്പറിക്സ് ഡയറക്ടർമാരും ജീവനക്കാരും ചടങ്ങിൽ സന്നിഹതരായി. 5 യമഹ ഫാസിനോ സ്കൂട്ടറാണ് ബമ്പർ സമ്മാനമായി വിജയികളെ കാത്തിരുന്നത്. വിവിധ ഇടങ്ങളിലെ നറുക്കെടുപ്പിൽ മിഹ്റാസ് മുസ്തഫ, റബീഷ്, ബാലചന്ദ്രൻ, നൈഫ ഫാത്തിമ, വിഷ്ണു ഗോപി എന്നിവർ ഒന്നാം സമ്മാനമായ യമഹ ഫാസിനോ സ്കൂട്ടറിന് അർഹരായി. ഇത് കൂടാതെ പത്തുപേർക്ക് വീതമുള്ള 10 വാഷിങ് മെഷീൻ, 10 ഫ്രിഡ്ജ്, 15 മിക്സി, 50 ഗിഫ്റ്റ് വൗച്ചർ എന്നിവയുടെ നറുക്കെടുപ്പും നടന്നു.

0Shares