ഷാര്‍ജയിലെ റോഡില്‍ വാഹനാഭ്യാസം നടത്തിയ ഡ്രൈവറെ പിടികൂടി.

  • Post category:news
  • Reading time:1 min read
You are currently viewing ഷാര്‍ജയിലെ റോഡില്‍ വാഹനാഭ്യാസം നടത്തിയ ഡ്രൈവറെ പിടികൂടി.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പൊതുനിരത്തില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ തദ്ദേശവാസിയായ ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയില്‍ വിവാഹ ആഘോഷം നടക്കുന്നതിനിടെ വാഹനം ഒരുവശത്തേക്ക് ചരിച്ച് രണ്ടുവീലില്‍ ഓടിച്ചായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം.

അതിഥികളില്‍ ഒരാള്‍ പകര്‍ത്തിയ സാഹസിക പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് അന്വേഷണം നടത്തി ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതായും കേണല്‍ ഡോ. അഹമ്മദ് സയിദ് അല്‍ നൗര്‍ പറഞ്ഞു. തുടര്‍ന്ന് വാഹനം പോലീസ് പിടിച്ചെടുത്തു.

0Shares