
രാജ്യത്ത് മുസ്ലീം സ്ത്രീകള്‍ ഉപയോഗിക്കുന്ന പര്ദ്ദനിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സഖ്യകക്ഷി ശിവസേന . ഭീകരാക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽ പൊതു ഇടങ്ങളിൽ മുഖാവരണം നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ബുർഖയും മുഖാവരണങ്ങളും നിരോധിക്കണമെന്നാണ് മുഖപത്രത്തിലൂടെ ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.

നിഖാബ്, ബുർഖ എന്നിവ പൊതു ഇടങ്ങളിൽ ധരിക്കുന്നതു രാജ്യസുരക്ഷക്കു പ്രശ്നമുണ്ടാക്കുമെന്നും പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ പറയുന്നു.ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ ചിലർ ബുർഖ ധരിച്ചാണു രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
