
ഗാന്ധിനഗർ: ശ്രീ രാമന്റെ ഓരോ അമ്പും മിസൈലുകള്‍ ആയിരുന്നെന്നും ഇന്ന് ഐ. എസ്. ആര്‍. ഒ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അന്ന് രാമന്‍ ചെയ്തിരുന്നെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി . ‘രാമനേയും രാമായണത്തേയും എഞ്ചിനീയറിങ്ങുമായി ബന്ധപ്പെടുത്തിയാല്‍ ഭഗവാന്‍ രാമന്‍ ഏത് തരം എഞ്ചിനീയറിങ്ങ് ഉപയോഗിച്ചായിരിക്കും ശ്രീലങ്കയേയും ഇന്ത്യയേയും ബന്ധിപ്പിക്കുന്ന രാമസേതു നിര്‍മ്മിച്ചതെന്ന് ഊഹിച്ചുനോക്കൂ. ആ പാലം പണിയാന്‍ അണ്ണാന്മാര്‍ വരെ സഹായിച്ചു. രാമസേതുവിന്റെ തുണ്ട് ഇന്നും കടലിലുണ്ടെന്ന് ആളുകള്‍ പറയുന്നു. രാമസേതു രാമന്റെ സങ്കല്‍പമായിരുന്നു, എഞ്ചിനീയര്‍മാര്‍ താത്കാലിക പാലം നിര്‍മ്മിച്ചു’-രൂപാണി പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റിലെ ഐ. ഐ. ടി. ആര്‍. എ. എം വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രൂപാനിയുടെ അഭിപ്രായപ്രകടനം. വിദ്യാര്‍ഥികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതോടെ രൂപാണിയുടെ പ്രസംഗം കത്തിക്കയറി. രാമ-രാവണയുദ്ധത്തിനിടെ ലക്ഷ്മണന്‍ ബോധരഹിതനായതിനെ കുറിച്ചും രൂപാനി പ്രസംഗത്തില്‍ സൂചിപ്പിച്ചു. വടക്കുനിന്നുള്ള ഒരു ഔഷധത്തിന് അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന് അറിഞ്ഞതിനു കാരണം അന്നത്തെ ഗവേഷണമായിരുന്നു.സുഗ്രീവനും ഹനുമാനും ഉള്‍പ്പെട്ട വാനരസേനയുടെ രൂപീകരണം സോഷ്യല്‍ എന്‍ജീനിയറിങ് ആണെന്നും വിജയ് രൂപാണി പറഞ്ഞു.
