
ന്യൂഡൽഹി: ഡൽഹിയിൽ യുവാക്കള്‍ നായയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിൽ കുരുങ്ങിയ യുവാക്കൾ വെളിപ്പെടുത്തിയത് അമ്പരപ്പിക്കുന്ന വിശദീകരണം. സ്വാതന്ത്ര്യദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് മദ്യം വാങ്ങിവെച്ച ശേഷം നായയെ പിടികൂടുന്നതിന് തെരുവിലേക്കിറങ്ങുകയായിരുന്നു. ക്ഷണത്തിന് നായയെ കൊല്ലുന്നത് കുറ്റകരമാണെന്ന് അറിയില്ലെന്നും യുവാക്കള്‍ പറഞ്ഞു. ദില്ലിയിലെ മുനിര്‍ക്കയിലായിരുന്നു സംഭവം നടന്നത്.

ഡേവിഡ് ഹവോകിപ് (23), ലാല്‍മിന്‍സാങ് ഖോങ്‌സായ്(20) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. തെരുവുനായയെ നാലുപേരടങ്ങുന്ന സംഘം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. പലയിടങ്ങളില്‍ തെരഞ്ഞെങ്കിലും നായയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് റോഡിന് സമീപം തെരുവുനായ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും യുവാക്കള്‍ വെളിപ്പെടുത്തി.
