ശുഹൈബിന്റെ കൊലപാതകം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ശുഹൈബിന്റെ കൊലപാതകം; രണ്ട്  സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ എടുത്ത രണ്ട് പേര്‍ സി.പി.എം പ്രവര്‍ത്തകര്‍. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

പിടിയിലായ ആകാശിന് പാര്‍ട്ടിയുടെ ഔദ്യോഗിക അംഗത്വമില്ല. എന്നാല്‍ ഇയാളുടെ അച്ഛനും അമ്മയും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്. തില്ലങ്കേരിയിലെ ആര്‍.എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വര്‍ഷങ്ങളായി ഒളിവിലായിരുന്നു.

തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ജിതിന്‍ രാജിനും ആ കേസുമായി ബന്ധമുണ്ടെന്നാണ് വിവരം. അതേസമയം മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്.

0Shares