കൊച്ചി: ശബരിമലയില്‍ സംഘര്‍ഷങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് പോലീസ് സേനയാണ്. ഭക്തരോട് വളരെ ക്രൂരമായാണ് സന്നിധാനത്ത് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അത് പ്രചരിപ്പിക്കാനായി വ്യാജ ചിത്രങ്ങളും വ്യാപകമായി നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഇതെല്ലാം തള്ളി ഭക്തര്‍ തന്നെ രംഗത്തെത്തി.
ഭക്തര്‍ മാത്രമല്ല സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്ന പോലീസുകാരുടെ ചിത്രങ്ങള്‍ കേരള പോലീസ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ അപ്പോഴും വിടാതെ ആക്രമണം തുടര്‍ന്നു.
ഫോട്ടോ ഷോപ്പാണെന്നായിരുന്നു വിമര്‍ശനം. ഇതില്‍ സന്നിധാനത്ത് ഡ്യൂട്ടിക്കിടെ വൃദ്ധയെ സഹായിക്കുന്ന പോലീസുകാരന്റെ ചിത്രത്തിന് നേരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വൃദ്ധയ്‌ക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാരന്‍ ഫോട്ടോയിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ശബരിമലയില്‍ പോലീസ് സേവനങ്ങള്‍ ലോകോത്തരം; ആരും കാണാതെപോയ ഭക്തരെ സഹായിക്കുന്ന സേനാ ചിത്രങ്ങള്‍ക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പോലീസുകാര്‍ രംഗത്ത്