ശബരിമലയില്‍ നിരോധനാജ്ഞ

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ നിരോധനാജ്ഞ

പത്തനം തിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ അക്രമത്തിനെ തുടര്‍ന്ന് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇടവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞയെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ. പിന്നീടുള്ള ദിവസങ്ങളില്‍ വേണോയെന്ന് വ്യാഴാഴ്ച്ച വൈകിട്ട് തീരുമാനിക്കും. അയ്യഭക്തര്‍ കൂട്ടമായിപോകുന്നതിന് തടസമില്ല. തീര്‍ഥാടനത്തിനെത്തുന്നവരെ സുഖകരമായി സന്നിധാനത്തിലെത്തിക്കും. പ്രശ്‌നമുണ്ടാക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ നേരെയും വ്യാപക അക്രമം നടന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു. മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്, കൈരളി, റിപബ്ലിക്, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയും ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധികയും സഞ്ചരിച്ച വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താസംഘം സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ദ ന്യൂസ് മിനുട്ടിന്റെ റിപ്പോര്‍ട്ടര്‍ സരിത ബാലനെ അക്രമികള്‍ കയ്യേറ്റം ചെയ്തു.

0Shares