ബംഗളുരു: ബംഗളുരുവിലെ ഈ ബാര്‍ബര്‍ രമേശിനെ ആരും തിരിച്ചറിയാതെ പോകരുത്. തൊഴില്‍ ബാര്‍ബറിന്റെതാണെങ്കിലും ഇങ്ങേരുടെ പക്കല്‍ 25ഓളം ആഡംബര കാറുകളുണ്ട്!. ഒരു റോള്‍സ് റോയ്സ് ഗോസ്റ്റ്, പതിനൊന്ന് മെഴ്സഡീസ് ബെന്‍സ്, പത്ത് ബി.എം.ഡബ്ല്യു, മൂന്ന് ഔഡി, രണ്ട് ജാഗ്വര്‍ തുടങ്ങി നിരവധി കോടികള്‍ വിലവരുന്ന കാറുകളാണ് ബംഗളൂരു സ്വദേശിയായ ബാര്‍ബര്‍ രമേശ് ബാബുവിന് സ്വന്തമായിട്ടുള്ളത്. ബെംഗളൂരു നഗരത്തിലെത്തുന്ന സിനിമാ താരങ്ങളും ശതകോടീശ്വരന്മാരുമെല്ലാം രമേശിന്റെ കസ്റ്റമേഴ്സാണ്. എന്നാല്‍ ഇവരെല്ലാം രമേശിന്റെ അടുത്തെത്തുന്നത് മുടിവെട്ടാനല്ല, രമേശിന്റെ കാറുകള്‍ വാടകയ്ക്കെടുക്കാനാണ്. ബംഗളൂരുവിലെ ഇന്നര്‍ സ്പേസ് എന്ന ട്രെന്‍ഡ് സലൂണിന്റേയും രമേഷ് ടൂര്‍ ആന്റ് ട്രാവല്‍സിന്റേയും ഉടമയാണ് രമേഷ്. ഇരുന്നൂറില്‍ അധികം വാഹനങ്ങളുള്ള രമേശ് ട്രാവല്‍സിന്റെ ഏറ്റവും പുതിയ വാഹനമാണ് മെബാക്ക് എസ് 600. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 3.2 കോടി രൂപ വിലവരും. 2011 ല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയ രമേശിന് ബി.എം.ഡബ്ല്യു 7 സീരീസ്, ബെന്‍സ് എ ക്ലാസ് തുടങ്ങിയ അത്യാഡംബര വാഹനങ്ങളുമുണ്ട്. ദാരിദ്ര്യത്തില്‍നിന്ന് അതിസമ്പന്നതയിലേക്ക് പിടിച്ചുകയറിയ രമേശിന്റെ കഥ അത്ഭുതാവഹമാണ്.
രമേശിന് വെറും ഏഴു വയസുള്ളപ്പോഴാണ് ബാര്‍ബറായിരുന്ന അച്ഛന്‍ മരണം.

തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്തും പല വീടുകളില്‍ ജോലിചെയ്തും ഏറെ കഷ്ടപ്പെട്ടുമാണ് രമേശടക്കം മൂന്നു കുട്ടികളെ അമ്മ വളര്‍ത്തിയത്. ഹയര്‍ സെക്കന്ററി കഴിഞ്ഞപ്പോള്‍ രമേശ് കുലത്തൊഴില്‍ ഏറ്റെടുത്തു. ബാര്‍ബര്‍ ഷോപ്പ് നടത്തുന്നതിനോടൊപ്പം പത്രവിതരണം, ഫ്ളാറ്റുകളില്‍ പാലും പച്ചക്കറികളുമെത്തിക്കുന്ന ജോലി എന്നിവയൊക്കെ ചെയ്താണ് രമേശിന്റെ ജീവിതം മുന്നോട്ടുപോയത്. 1991ല്‍ ബ്രിഗേഡ് റോഡിലെ ഈ ഷോപ്പ് ഇന്നര്‍ സ്പേസ് എന്ന പേരില്‍ ട്രെന്‍ഡ് സലൂണായി വികസിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ നഗരത്തിലെ തിരക്കുള്ള ബാര്‍ബര്‍ ഷോപ്പായി മാറി രമേശിന്റെ കട. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വരുക്കൂട്ടി വെച്ച കാശുമായി രമേശ് ഒരു മാരുതി ഓമ്നി വാങ്ങി. ബാംഗ്ലൂരിലെ ഒരു കമ്പനിക്ക് ഇത് വാടക ഓട്ടത്തിന് നല്കി. രമേശിന്റെ ജീവിതം പിന്നീടങ്ങോട്ട്രുവെച്ചടി വെച്ചടി കയറ്റമായിരുന്നു. 2004ല്‍ ആറു കാറുകള്‍ കൂടി രമേശ് സ്വന്തമാക്കി വാടകയ്ക്ക് നല്‍കി. ഉപരിവര്‍ഗത്തിന്റെ യാത്രാ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കി തുടങ്ങിയതോടെയാണ് രമേശ് കോടീശ്വരനായി വളര്‍ന്നത്. 2011ല്‍ മൂന്ന് കോടി രൂപ മുതല്‍മുടക്കി റോള്‍സ് റോയ്‌സ് സ്വന്തമാക്കി. കാറുകളുടെ എണ്ണം ഇരുനൂറിലെത്തുമ്പോഴും മൂന്നു കോടി രൂപയുടെ വിലയുള്ള റോള്‍സ് റോയ്സ് ഗോസ്റ്റില്‍ സഞ്ചരിക്കുമ്പോഴും രമേശ് ബാബു വന്ന വഴി മറക്കുന്നില്ല. കാരണം താണ് രമേശ് ബാബു!.