ലഖ്‌നൗ: വോട്ടിങ് മെഷിനില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വിജയിച്ചതെന്ന് ബി.എസ്.പി നേതാവ് മായാവതി. ബി.ജെ.പിയുടെതല്ലാത്ത മറ്റ് വോട്ടുകള്‍ സ്വീകരിക്കാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോവുകയോ ചെയ്യുന്ന രീതിയില്‍ ഇലക്ടട്രോണിക് വോട്ടിങ് മെഷിന്‍ ക്രമീകരിച്ചിരിക്കുകയാണെന്നും. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബി.ജെ.പി ജയിച്ചിരിക്കുന്നത് അതിന് തെളിവാണെന്നും മായാവതി തുറന്നടിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതു സംബന്ധിച്ച്തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മായാവതി പറഞ്ഞു.