വീടുവയ്ക്കാന്‍ ആനുകൂല്യം നല്‍കാമെന്നറിയിച്ച്‌ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് പഞ്ചായത്തംഗം പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing വീടുവയ്ക്കാന്‍ ആനുകൂല്യം നല്‍കാമെന്നറിയിച്ച്‌ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് പഞ്ചായത്തംഗം പിടിയില്‍

മുണ്ടക്കയം: ഭിന്നശേഷിയുള്ള മധ്യവയസ്ക്കയെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ പഞ്ചായത്തംഗം പിടിയില്‍. കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം മടുക്ക കൊച്ചുവീട്ടില്‍ കെ കെ തങ്കപ്പനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. വീടുവയ്ക്കാന്‍ ആനുകൂല്യം നല്‍കാമെന്നറിയിച്ച്‌ പഞ്ചായത്തംഗം തങ്കപ്പന്‍ സംഭവദിവസം രാവിലെ ഭിന്നശേഷിയുള്ള അവിവാഹിതയുടെ വീട്ടിലെത്തി. അവരോട് സംസാരിച്ച്‌ മടങ്ങി. പിന്നീട് രാത്രിയോടെ മദ്യലഹരിയില്‍ എത്തിയ തങ്കപ്പന്‍ അവരെ പീഡിപ്പിക്കുകയായിരുന്നു.

ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ സ്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം പോലീസ് കേസെടുത്തു. പൊലിസ് അന്വേഷണം ആരംഭിച്ചതോടെ തങ്കപ്പന്‍ ഒളിവില്‍പോയി. തുടര്‍ന്ന് മുണ്ടക്കയം എസ്.ഐ.അനൂപ് ജോസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തങ്കപ്പനെ അറസ്റ്റ് ചെയ്തത്.

0Shares