വി.മുരളീധരൻ്റെ കത്ത് റെയില്‍വേ മന്ത്രിക്ക് ലഭിച്ചതോടെ നടപടിയുണ്ടായതായി ശ്രീകാന്ത്; കാര്യങ്ങള്‍ ഇത്ര എളുപ്പമായിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ മറു ചോദ്യം; അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണം ബി.ജെ.പിയോ..?

  • Post category:news
  • Reading time:1 min read
You are currently viewing വി.മുരളീധരൻ്റെ കത്ത് റെയില്‍വേ മന്ത്രിക്ക് ലഭിച്ചതോടെ നടപടിയുണ്ടായതായി ശ്രീകാന്ത്; കാര്യങ്ങള്‍ ഇത്ര എളുപ്പമായിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ മറു ചോദ്യം;  അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണം ബി.ജെ.പിയോ..?

കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു എന്ന വാര്‍ത്തക്ക് പിന്നാലെ അവകാശം ഉയര്‍ത്തി വിവിധ പാര്‍ട്ടികള്‍ രംഗത്ത്. സ്റ്റോപ്പ് അനുവദിക്കുന്നതിനായി സമരം നടത്തുകയും പ്രതിഷേധിക്കുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ക്രൈഡിറ്റ് ആര്‍ക്ക് കിട്ടും എന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടിവരിക. പരസ്യമായി ഒരു സമരം പോലും നടത്താത്ത ബി.ജെ.പി ഈ കാര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും വി. മുരളീധരന് റെയില്‍വേ മന്ത്രി മറുപടി നല്‍കിയതായും ഉത്തരവിന്റെ പകര്‍പ്പ് സഹീതം രംഗത്തെത്തികാസര്‍കോട് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ സമരങ്ങളെ അവഗണിച്ചുകൊണ്ട് ബി.ജെ.പിയാണ് കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. പത്രസമ്മേളനത്തില്‍ എം.പി. ഉള്‍പ്പെടെയുള്ളവരെ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് വിമര്‍ശിച്ചു. അന്ത്യോദയ എക്സ്പ്രസ് ഓടി തുടങ്ങിയപ്പോഴാണ് കാസര്‍കോട്ട് സ്റ്റോപ്പ് ഇല്ലെന്ന കാര്യം ജനങ്ങള്‍ അറിഞ്ഞത്. സ്ഥലം എം.പി. മുന്‍കൂട്ടി സ്റ്റോപ്പ് അനുവദിക്കാന്‍ സ്വാധീനം ചെലുത്തിയില്ലെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് ഈ കാണിക്കുന്ന ആവേശം വികസനകാര്യത്തില്‍ കാണിക്കണം. സംസ്ഥാനസര്‍ക്കാരിന്റെ പല പദ്ധതികളും പാതിവഴിയിലാണ്. ജില്ലാ പഞ്ചായത്തടക്കം വികസനകാര്യത്തില്‍ സര്‍ക്കാരിന്റെ മെല്ലെപോക്ക് സമീപനം മൂലം ബുദ്ധിമുട്ടുന്നു. എന്നിട്ടും ലീഗ് പിണറായിയെ കുറ്റപ്പെടുത്തുകയോ സര്‍ക്കാരിനെതിരെ സമരം നടത്തുകയോ ചെയ്യുന്നില്ല. കാസര്‍കോട് ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചതുകൊണ്ട് പ്രശ്‌നം തീരില്ല എന്നും ശ്രീകാന്ത് പറഞ്ഞു. അന്ത്യോദയ എക്സ്പ്രസിന്റെ കാര്യത്തില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കാരണമായത് ഈ നാട്ടുകാരും മാധ്യമപ്രവര്‍ത്തകരുമാണ്. അത്‌കൊണ്ട് തന്നെ അതിന്റെ ക്രൈഡിറ്റ് കാസര്‍കോട്ടെ ജനങ്ങള്‍ക്കും ഇവിടുത്തെ മാധ്യമങ്ങള്‍ക്കുമാണ് ബി.ജെ.പി നല്‍കുന്നതെന്നും .ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു

0Shares