വി.ജി സിദ്ധാർത്ഥയുടെ മരണം; പ്രിയപ്പെട്ടവര്‍ വിലപിക്കുമ്പോൾ, ഏക മകന്‍റെ മരണവാർത്തപോലും അറിയാതെ അച്ഛൻ ഗംഗയ്യ

  • Post category:news
  • Reading time:1 min read
You are currently viewing വി.ജി സിദ്ധാർത്ഥയുടെ  മരണം; പ്രിയപ്പെട്ടവര്‍ വിലപിക്കുമ്പോൾ, ഏക മകന്‍റെ മരണവാർത്തപോലും അറിയാതെ അച്ഛൻ ഗംഗയ്യ

‘ഉടൻ തിരിച്ചുവരാം അച്ഛാ’ -മൂന്ന് ദിവസം മുമ്പ് കണ്ടപ്പോൾ അച്ഛനു നൽകിയ വാദ്ഗാനം പാലിക്കാൻ ഇനി സിദ്ധാർത്ഥയില്ല. മരണത്തെ സ്വയം ഏറ്റെടുത്ത കോഫി രാജാവ് വി.ജി സിദ്ധാർത്ഥയുടെ മരണത്തിൽ പ്രിയപ്പെട്ടവർ വിലപിക്കുമ്പോൾ, ഏക മകന്‍റെ മരണവാർത്തപോലും അറിയാതെ കിടക്കുകയാണ് അച്ഛൻ ഗംഗയ്യ.

മക്കളില്ലാതിരുന്ന ഗംഗയ്യയ്ക്കും വസന്തി ഹെഗ്‌ഡേയ്ക്കും ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനുമിടയിലാണ് സിദ്ധാർത്ഥ ജനിച്ചത്. ഇപ്പോള്‍ 96 വയസ്സുള്ള സിദ്ധാർത്ഥിന്‍റെ അച്ഛൻ ഗംഗയ്യ കോമയിലാണ്, മകന്‍റെ മരണവാർത്തയൊന്നും അറിയാതെ. പതിനഞ്ചു ദിവസം മുമ്പ് ഗംഗയ്യയെ മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രായാധിക്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി മോഷമാണെന്നും ബന്ധുക്കൾ അറിയിച്ചു.

മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധാർത്ഥ പിതാവിനെ കാണാൻ മൈസൂരുവിൽ പോയിരുന്നു. അച്ഛന്‍റെ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ട് സിദ്ധാർത്ഥ കരഞ്ഞു. ഉടൻ തിരിച്ചു വരാമെന്നു വാക്കും നൽകി. ഏതാനും മണിക്കൂറുകൾ പിതാവിനൊപ്പം തങ്ങിയാണ് സിദ്ധാർത്ഥ അവിടെ നിന്നും ഇറങ്ങിയതെന്നും ആശുപ്രത്രിയിലുണ്ടായിരുന്ന ബന്ധു പറയുന്നു. ആ സമയത്തെല്ലാം മാതാവ് വാസന്തി ഹെഗ്‌ഡേയും ഭർത്താവ് ഗംഗയ്യക്കൊപ്പം ഉണ്ടായിരുന്നു. പിതാവിൽ നിന്നുമാണ് തന്റെ നല്ല ഗുണങ്ങളെല്ലാം ലഭിച്ചതെന്ന് പലപ്പോഴായി സിദ്ധർത്ഥ പറയാറുണ്ട്. അദ്ദേഹം ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. അച്ഛനെ പറ്റിപറയുന്നത് അഭിമാനമായിരുന്നു സിദ്ധാർത്ഥന്. ഏവരേയും സ്‌നേഹിക്കാനുള്ള സിദ്ധാർത്ഥന്‍റെ മനസ്സ് മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണെന്ന് ബന്ധുക്കൾ പറയുന്നു.

https://www.youtube.com/watch?v=dJvCSzDEqsM&fbclid=IwAR1aIunCRBdrW3kjxPwjEbUo1HR-R-LrPWNQ5lZIzv7PUBMWfkTaWLSNbjk

0Shares