വി.എം സുധീരന്‍ രാജി വച്ചു: അനാരോഗ്യപരമായ കാരണത്താലെന്ന് സുധീരന്‍.

  • Post category:news
  • Reading time:1 min read
You are currently viewing വി.എം സുധീരന്‍ രാജി വച്ചു: അനാരോഗ്യപരമായ കാരണത്താലെന്ന് സുധീരന്‍.

തിരുവനന്തപുരം: കെ.പി.സിസി അധ്യക്ഷന്‍ വി. എം സുധീരന്‍ രാജിവെച്ചു. രാജി ഇന്ന് ഹൈക്കമാന്റിന് സമര്‍പ്പിക്കും. വ്യക്തിപരമായ കാര്യമല്ല പാര്‍ട്ടിയാണ് മുഖ്യമെന്നും വ്യക്തിപരമായ അസൗകര്യം പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയില്‍ പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുണ്ട്. അത് പരിഹരിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

രാജിക്കാര്യം എ.കെ ആന്റണിയേയും രമേശ് ചെന്നിത്തലയെയും നേരത്തെ തന്നെ അറിയിച്ചുണ്ട്. എന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ രാജി അപ്രതീക്ഷിതമെന്നും തീരുമാനം വേദനാജനകമെന്നും കേണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ഫടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. വി.എം സുധീരനു പകരം കെ.സി വേണു ഗോപാലിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

0Shares