വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തിയെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ നാലുപേർ ചേർന്ന് പീഡിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തിയെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ നാലുപേർ ചേർന്ന് പീഡിപ്പിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ യു​വ​തി ഹൈ​ദ​രാ​ബാ​ദി​ലെ ഹോട്ടൽ മുറിയിൽ പീഡന​ത്തി​നി​ര​യാ​യി. വി​നോ​ദ​സ​ഞ്ചാ​രി​യാ​യി എ​ത്തി​യ യു​വ​തി ബെ​ന്‍​ജാ​ര ഹി​ല്‍​സി​ല്‍ ആണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. നാ​ലു​പേ​ര്‍ ചേ​ര്‍​ന്നു പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വി​നോ​ദ​യാ​ത്ര​യ​യ്ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ യു​വ​തി​യും സു​ഹൃ​ത്തു​ക്ക​ളും ബെ​ന്‍​ജാ​ര ഹി​ല്‍​സി​ല്‍ ഓ​യോ റൂ​മു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ത്.

ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ പ്ര​തി​ക​ളാ​യ നാ​ലു യു​വാ​ക്ക​ളും ഇ​തി​ന​ടു​ത്തു​ത​ന്നെ മു​റി​യെ​ടു​ത്തു. അ​ടു​ത്ത​ദി​വ​സം റൂം ​പ​രി​ചാ​ര​ക​ന്‍റെ വേ​ഷ​ത്തി​ല്‍ അ​ക​ത്തു​ക​ട​ന്ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ഇ​വ​രെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

0Shares