കാസര്‍കോട്: കാസര്‍കോട്ടെ മികച്ച സ്കൂളുകളായ തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കണ്ടറി സ്കൂള്‍ നായന്മാര്മൂല, ബോവിക്കാനം ബി.എ.ആര്.എച്ച്.എസ്.എസ്, തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലെ എന്‍.എസ്.എസുമായി സഹകരിച്ച് അല്‍ റാസി കോളജ് ‘മെഡ്സിറ്റി’ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. രക്തഗ്രൂപ് നിര്‍ണയം, എച്ച്.ബി എസ്റ്റിമേഷന്‍, കൂടാതെ അധ്യാപകര്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കുമായി രക്ത സമ്മര്‍ദ്ദം, ഗ്ലൂക്കോസ് എസ്റ്റിമേഷന്‍ തുടങ്ങിയവ ക്യാമ്പില്‍ ഉള്‍പ്പെടുത്തി. തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 400 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 
ക്യാമ്പ് എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ മിനി ടീച്ചര്‍ ഉദ്ഘാടനം ചെയതു. അല്‍ റാസി കോളേജ് മാനേജിംഗ് ഡയറകടര്‍ റഫീഖ് വിദ്യാനഗര്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ അനീസ്.ബി.എ, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് നഫീസത്ത് റുക്സാന സി.എച്ച്, തസീല മേനങ്കോട്, ധന്യശ്രീ, മിനി തുടങ്ങിയവര്‍ സംസാരിച്ചു. തഹ്സീര്‍ പെരുമ്പള സ്വാഗതം പറഞ്ഞു. അഫ്ന, അസ്ന, അന്‍സീല, സുഹൈല, സഹദാത്ത്, റസീന, ജാഫര്‍, നാഷിദ, ഷംന ഷിറിന്, സഫീര്‍, ബാത്ത് ഷ, റശ്മീന ശിറിന്‍, റൈഹാന, അയിഷ, ഷഫ്ന, റാഷിദ്, ജിയാദ്, കലന്തര്‍ഷാ ക്യാമ്പിന് നേതൃത്വം നല്കി.
ബോവിക്കാനം ബി.എ.ആര്.എച്ച്.എസ്.എസ് സ്കൂളില്‍ നടന്ന ക്യാമ്പ് പ്രിന്‍സിപ്പല്‍ മെജോ ജോസഫ് ഉദ്ഘാടനം ചെയ്തു. അല്‍ റാസി കോളേജ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട്, മാനേജിംഗ് ഡയറക്ടര്‍ റഫീഖ് വിദ്യാനഗര്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പ്രീതം സംസാരിച്ചു. ക്യാമ്പില്‍ 300 ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ അനീസ്, തസീല മേനങ്കോട്, ധന്യശ്രീ, റൈഹാന, റശ്മീന, ബദറുന്നിസ, മെഹ്റുഫ, സംഗീത, ശരണ്യ, സന, പര്വീന്, സാദത്ത്, ബാദ്ഷ നേതൃത്വം നല്കി.
തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ക്യാമ്പ് പ്രിന്‍സിപ്പല്‍ ആര്.എസ് രാജേഷ് കുമാര്‍ ഉദ്ഘാനം ചെയതു. 260 വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. വൈസ്.പ്രിന്‍സിപ്പാള്‍ മഞ്ജു കുര്യാക്കോസ്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ആരിഫ് റഹ്മാന് ഹുദവി, സവിത, റഫീഖ് വിദ്യാനഗര്‍ സംസാരിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ അനീസ്.ബി.എ, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് നഫീസത്ത് റുക്സാന.സി.എച്ച്. വിദ്യാര്‍ത്ഥികളായ ആയിഷ, ശഫ്ന, സുഹൈല, മുഫൈസ, ശഹബാന, തഫ്സീറ, സഫീര്‍, റാഷിദ് ക്യാമ്പിന് നേതൃത്വം നല്കി.
