കണ്ണൂര്‍: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദന്തഡോക്ടര്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചത് 15 വര്‍ഷത്തോളം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ചെറുപുഴയില്‍ പ്രവര്‍ത്തിക്കുന്ന നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യംകുമാര്‍ എന്ന ഡോ.ഷാ മേനോനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച വൈകിട്ട് കാഞ്ഞങ്ങാട്ട് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പൊലീസും സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നായിരുന്നു ഡോക്ടറെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ മേല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പീഡനത്തിനു പുറമേ ഭീഷണിപ്പെടുത്തി പിലാത്തറയിലെ ഇവരുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ കൈക്കലാക്കുകയും ചെയ്തതിരുന്നു. പൊലീസില്‍ പരാതി നല്‍കിയ യുവതിക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ഇത്രയും വര്‍ഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടര്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ ഡോക്ടര്‍ക്ക് കാഞ്ഞങ്ങാട്ടെ ഒരു യുവതിയുമായും ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. ഡോ. ഷാ മേനോനെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
