വിവാദമരുതേ… തൈമൂര്‍ കുഞ്ഞുമോന്റെ പേര് മാറ്റിക്കോളാമേ: സൈഫ് അലി ഖാന്‍.

  • Post category:news
  • Reading time:1 min read
You are currently viewing വിവാദമരുതേ… തൈമൂര്‍ കുഞ്ഞുമോന്റെ പേര് മാറ്റിക്കോളാമേ: സൈഫ് അലി ഖാന്‍.

മുംബൈ: വിവാദങ്ങള്‍ക്ക് ആസ്പദമായ തൈമൂര്‍ എന്ന കുഞ്ഞിന്റെ പേര് മാറ്റാന്‍ ഒടുവില്‍ സൈഫ് അലി ഖാന്‍ തയ്യാറായി. ‘തൈമൂര്‍’ എന്ന പേരിലൂടെ അവന്‍ ജനശ്രദ്ധയിലെത്തേണ്ടെന്നും അവന്റെ പേര് മാറ്റാന്‍ തയ്യാറാണെന്നു സെയ്ഫ് പറയുന്നു. കുഞ്ഞിന് പേരിട്ടതിന്റെ പേരില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നവരാണ് ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. ഡിസംബര്‍ 20 നാണ് താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. തുടര്‍ന്ന് തൈമൂര്‍ അലി ഖാന്‍ എന്ന പേരാണ് ദമ്പതികള്‍ കുഞ്ഞിനിട്ടത്. തൈമൂര്‍ എന്ന പേര് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടാക്കിയത്. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മധ്യേഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു തിമൂര്‍. ആക്രമകാരിയായ തിമൂര്‍ ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികള്‍, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയില്‍ രോഷം പൂണ്ട് 1398 ല്‍ ഇന്ത്യയെ ആക്രമിച്ചതായി ചരിത്രം പറയുന്നു. ഇതാണ് ‘കുഞ്ഞു തൈമൂറും’ വാര്‍ത്തയില്‍ നിറയാന്‍ കാരണം.


തൈമൂര്‍ എന്ന പേര് കാരണം അവന്‍ ജനശ്രദ്ധയിലെത്തേണ്ടെന്നും അവന്റെ പേര് മാറ്റാന്‍ തയ്യാറാണെന്നും സെയ്ഫ് പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് ഇപ്പോള്‍ വ്യക്തമാക്കിയത്. കുഞ്ഞിന് പേരിട്ടത് ശരിയായില്ലെന്നു പറഞ്ഞ് സംഭവം സോഷ്യല്‍ മീഡിയയിലും പ്രചരിക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ തങ്ങളുടെ നിലപാട് വെളിപ്പെടുത്തിയിരുന്നു.

0Shares