വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ ഫുട്‍ബോൾ കോച്ചിങ് ക്യാമ്പ്

  • Post category:education
  • Reading time:1 min read
You are currently viewing വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ ഫുട്‍ബോൾ കോച്ചിങ് ക്യാമ്പ്

മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) ഫുട്‍ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. മൂന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് കോച്ചിങ് നൽകുന്നത്. നാട്ടിലും വിദേശത്തുമായി വിവിധ ക്ലബ് മത്സരങ്ങളിൽ പങ്കടുത്ത് പരിചയ സമ്പന്നനായ മികച്ച ഫുട്‌ബോൾ കളിക്കാരൻ രിഫായി മൊഗ്രാലാണ് പരിശീലകൻ. വിന്‍ടെച്ചിൻ്റെ കീഴിലുള്ള ദേശിയ നിലവാരമുള്ള ഫുട്‌ബോൾ ഗ്രൗണ്ടിലാണ് കുട്ടികൾക്കായുള്ള പരിശീലനം നൽകുന്നത്. പരിശീലന സമയത്ത് കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ അടക്കമുള്ള പോഷക ആഹാരങ്ങളും സ്കൂൾ അധികൃതർ നൽകുന്നുണ്ട്. വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നിലവിൽ ഫുട്‌ബോൾ കോച്ചിങ്ങിന് പുറമെ ദേശീയ നിലവാരത്തിലുള്ള സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനവും നൽകിവരികയാണ്.

0Shares