വിദ്യാഭ്യാസ മേഖലയിലെ മികവിന് കേരളത്തിന് വീണ്ടും അംഗീകാരം; പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതില്‍ രാജ്യത്ത് ഒന്നാമത്

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ മേഖലയിലെ മികവിന് കേരളത്തിന് വീണ്ടും അംഗീകാരം; പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതില്‍ രാജ്യത്ത് ഒന്നാമത്

വിദ്യാഭ്യാസ മേഖലയിലെ മികവിന് കേരളത്തിന് വീണ്ടും അംഗീകാരം. പെണ്‍കുട്ടികള്‍ക്ക് പഠന സൌകര്യം ഉറപ്പാക്കുന്നതില്‍ ദേശീയതലത്തില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ (എന്‍.എസ്.എസ്) ഫലം സൂചിപ്പിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികളില്‍ 99.5% പേര്‍ക്കും പ്ലസ് ടു വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രീ-പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറ്റവും കുറഞ്ഞത് 60% പേര്‍ പെണ്‍കുട്ടികളാണ്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ 77.5 ശതമാനവും പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ 32.1 ശതമാനവുമാണ് ദേശീയ ശരാശരി. “ശക്തമായ അടിത്തറയുള്ള ജനകീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിജയമാണ് നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്ന ഈ അംഗീകാരം. അഭിമാനാര്‍ഹമായ ഈ നേട്ടം കൂടുതല്‍ മികവുകളിലേക്ക് നയിക്കട്ടേ”യെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

 

0Shares