വിത്യസ്തമായി അഭിനേതാക്കളായ ശാന്തിയുടെയും അരുണിന്‍റെയും സേവ് ദ ഡേറ്റ്; പക്ഷെ ഒടുവില്‍ ആ സത്യം പുറത്തായി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വിത്യസ്തമായി അഭിനേതാക്കളായ ശാന്തിയുടെയും അരുണിന്‍റെയും സേവ് ദ ഡേറ്റ്; പക്ഷെ ഒടുവില്‍ ആ സത്യം പുറത്തായി

അഭിനേതാക്കളായ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും വിവാഹിതരാകുന്നു, സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ച് ശാന്തി എത്തിയതോടെ എല്ലാവരും ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. ആശംസകള്‍ നേര്‍ന്ന് വിനയ് ഫോര്‍ട്ട് എത്തിയതോടെ സംഭവം വലിയ തരംഗമായി. പക്ഷേ ഇതിനിടയില്‍ ചിലര്‍ക്ക് ഇത് സിനിമയുടെ പ്രമോഷനാണോ എന്ന സംശയമുണര്‍ന്നു.

എന്നാല്‍ ആ സംശയം ശരിയായിരുന്നു. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സിനിമയുടെ പാക്കപ്പ് കഴിഞ്ഞതിന്‍റെ സന്തോഷമാണ് താരങ്ങള്‍ സേവ് ദ ഡേറ്റിലൂടെ പങ്കുവച്ചത്. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ശ്രന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം പുറത്തിറങ്ങും.

0Shares