
ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികയായ ഷെറില്‍ ശ്രദ്ധിക്കപ്പെടുന്നത് ലാല്‍ജോസ് – മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മല്‍’ ഗാനത്തിന് ചുവടുവെച്ചതോടെയാണ്. ഈ പാട്ടിന് ചുവടുവച്ചപ്പോള്‍ അത് സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ഷെറിലിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന് പോലും രൂപീകരിക്കപ്പെട്ടു. ഇവിടെയല്ല, അങ്ങ് തമിഴ്നാട്ടില്‍.

അതിന് ശേഷം വിജയ്യുടെ തമിഴ് സിനിമയില്‍ നായികയാവാന്‍ ക്ഷണം വന്നിരുന്നു എങ്കിലും ഷെറില്‍ അവസരം വേണ്ട എന്ന് തീരുമാനിച്ചത് വാര്‍ത്തയായിരുന്നു. പിന്നാലെയാണ് സൂര്യയുടെ പുതിയ ചിത്രത്തിലെ ഗാനരംഗത്തില്‍ ഷെറില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോട് കൂടി താരം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന താനെ സേര്‍ന്ത കൂട്ടത്തിലെ ഗാനരംഗത്തിനിടയിലാണ് ഷെറില്‍ പ്രത്യക്ഷപ്പെട്ടത്. സംഗീത സംവിധായകന് അനിരുദ്ധിന്‍രെ പിറന്നാളിനോടനുബന്ധിച്ചാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സൂര്യ ചിത്രത്തിലെ സൊഡക്ക് മേലെ എന്ന ഗാനത്തില്‍ അഭിനയിച്ചുവെന്നല്ലാതെ ആ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഷെറില്‍ പറയുന്നു.
