വിജയിക്ക് പിന്നാലെ വിടാതെ ആദായ നികുതി വകുപ്പ്; വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് അയച്ചു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വിജയിക്ക് പിന്നാലെ വിടാതെ ആദായ നികുതി വകുപ്പ്; വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് അയച്ചു

നടന്‍ വിജയിയുടെ വീടും മറ്റ് സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിജയിയെ വിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാല്ല. വീണ്ടും നടനെ ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീയ് അയച്ചു.

മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയിക്ക് നോട്ടീസ് ലഭിച്ചത്. മാസ്റ്റര്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞദിവസം വിജയിയെ കസ്റ്റഡിയിലെടുത്തത്. സ്വത്ത് വിവരങ്ങള്‍ പരിശോധിക്കാന്‍ 30 മണിക്കൂര്‍ വേണ്ടിവന്നു.

0Shares