
തൃശൂര്‍: വാട്ടർ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മർദ്ദിച്ച കേസില്‍ സംവിധായകന് മേജർ രവിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ പട്ടാമ്പി ഉൾപ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് പട്ടാമ്പി റോഡിൽ പൊട്ടിയ പൈപ്പ് നന്നക്കുന്നതിനിടെ പ്രദേശത്തെ ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചിരുന്നു. ഒരു ദിശയിലോക്കുള്ള വാഹനങ്ങൾ തടഞ്ഞ ജല അതോറിറ്റി ജീവനക്കാരൻ മാർട്ടിനെതിരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.

തൃശൂരിലേക്ക് വന്ന കണ്ണൻ പട്ടാമ്പി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തടഞ്ഞിട്ടതിൽ പ്രകോപിതരായാണ് സംഘം ജീവനക്കാരനെ മർദ്ദിച്ചത്. രക്ഷപെടാൻ ജീവനുമായി ഓടിയ മാർട്ടിനെ കണ്ണൻ പട്ടാമ്പി പിന്നാലെയെത്തിയും മർദ്ദനം തുടരുകയായിരുന്നു.
