വാജ്‌പേയിയുടെ ചിതാഭസ്മം തൃക്കണ്ണാട് കടലില്‍ നിമഞ്ജനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing വാജ്‌പേയിയുടെ ചിതാഭസ്മം തൃക്കണ്ണാട് കടലില്‍ നിമഞ്ജനം ചെയ്തു

കാസര്‍കോട്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കാസര്‍കോട് തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിന് മുന്നിലെ കടപ്പുറത്ത് കടലില്‍ നിമഞ്ജനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രികുണ്ടാര്‍, മഞ്ചുനാഥ ഉഡുപ്പി എന്നിവരുടെ നേതൃത്വത്തിലാണ് ചിതാഭസ്മം തൃക്കണ്ണാട് നിമഞ്ജനം ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കറന്തക്കാട് പഴയ ബിജെപി ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന ചിതാഭസ്മം നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടുകൂടി നാമജപ സങ്കീര്‍ത്തനങ്ങളോടെയാണ് തൃക്കണ്ണാടെത്തിച്ചത്. തൃക്കണ്ണാട് കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിച്ച ചിതാഭ്‌സ്മത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നിമഞ്ജനം ചെയ്തത്. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ്, വൈസ്പ്രസിഡന്റുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, സവിത ടീച്ചര്‍, എം.ജനനി, അഡ്വ.കെ.സദാനന്ദ റൈ, സംസ്ഥാന സമിതി അംഗങ്ങളായ വി.ബാലകൃഷ്ണഷെട്ടി, പി.സുരേഷ്‌കുമാര്‍ഷെട്ടി, സെക്രട്ടറിമാരായ എം.ബല്‍രാജ്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഖജാന്‍ജി ജി.ചന്ദ്രന്‍, ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares