ദുബായ്: സൈക്കിള്‍ ട്രാക്കുകളിലെ യാത്രികര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ബന്ധപ്പെടുന്നതിന് റോഡരികില്‍ സൗരോര്‍ജ ടെലിഫോണുകള്‍ സ്ഥാപിച്ച് ദുബായ്. അല്‍ ഖുദ്റയിലെ 78 കിലോ മീറ്റര്‍ സീഹ് അല്‍ സലാം ട്രാക്കിലാണ് 30 സൗരോര്‍ജ ഫോണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡ് ഗതാഗത അതോറിറ്റിയും ദുബൈ പൊലീസും ഇത്തിസലാത്തുമായി ചേര്‍ന്നാണ് ഈ സംവിധാനം നടപ്പാക്കുക.

2.25 കിലോമീറ്റര്‍ പരിധിയിലാണ് ഫോണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ പകല്‍ സമയത്ത് ഓറഞ്ച് നിറത്തിലും രാത്രിയില്‍ വെള്ളനിറത്തിലും കാണപ്പെടും. ഏത് കാലാവസ്ഥയിലും ഈ ഫോണുകള്‍ പ്രവര്‍ത്തന ക്ഷമമാണ്. യാത്രികര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഈ ഫോണുകള്‍ മുഖേന സഹായം തേടാം. ജനങ്ങളുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരമൊരു നടപടി.