
കുറ്റിക്കോൽ /കാസർകോട്: വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിന് വിഭവസമൃദ്ധ സദ്യയൊരുക്കാൻ ജൈവ പച്ചക്കറി കൃഷിയിറക്കി പാരമ്പര്യ കർഷകരായ നാട്ടുകാർ. കുറ്റിക്കോൽ ചേലിട്ടുകാരൻ വീട്
തറവാട് വയനാട്ട് കുലവൻ ദൈവം കെട്ട് മഹോത്സവത്തിനാണ് പച്ചക്കറി കൃഷിയിറക്കിയത്.

ഈ വർഷം ഏപ്രിൽ മാസം നടക്കുന്ന മഹോത്സവത്തിന് ഭക്ത ജനങ്ങൾക്ക് വിഷരഹിത സദ്യയൊരുക്കാൻ കൊളമ്പ പാടത്ത് പച്ചക്കറി കൃഷിക്ക് വിത്തിടൽ ഉത്സവം കുറ്റിക്കോൽ കൃഷി ഓഫീസർ ജൂലി ഉദ്ഘാടനം ചെയ്തു.

കുഞ്ഞികൃഷ്ണൻ പനിച്ചിനിങ്ങാൽ, മാധവൻ കളക്കര, ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം കാരണവർ സത്യൻ, സ്ഥാനികന്മാർ, മാതൃ സമിതി അംഗങ്ങൾ, കുഞ്ഞിരാമൻ കൂരാമ്പ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തറവാട്ടിലെ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
