ലോ അക്കാദമി സമരം: എബിവിപി നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.

  • Post category:news
  • Reading time:1 min read
You are currently viewing ലോ അക്കാദമി സമരം: എബിവിപി നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് പ്രശ്‌നത്തില്‍ എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചിനിടെ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. രാവിലെ ഇതേ പ്രശ്‌നത്തില്‍ കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയിലും സംഘര്‍ഷമുണ്ടായിരുന്നു.

0Shares