ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ദളിത് സംഘടനകളോട് വോട്ടു തേടേണ്ടതില്ല എന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് ലഘുലേഖ; എന്താണ് ഇവര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്ന് വിലയിരുത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ദളിത് സംഘടനകളോട് വോട്ടു തേടേണ്ടതില്ല എന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് ലഘുലേഖ; എന്താണ് ഇവര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്ന് വിലയിരുത്തുന്നു

ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ദളിത് സംഘടനകളോട് വോട്ടു തേടേണ്ടതില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് ലഘുലേഖ പുറത്തിറക്കി. പത്തനംതിട്ട മണ്ഡലത്തിലെ കോന്നിയിലാണ് ഇതുസംബന്ധിച്ച് ആര്‍.എസ്.എസ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. കേരളാ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട നവോത്ഥാന വനിത മതിലിനോട് സഹകരിച്ച എസ്.എന്‍.ഡി.പി, കെ.പി.എം.എസ് എന്നി സംഘടനകളോട് വോട്ടു തേണ്ടെതില്ലെന്ന് ലഘുലേഖയിൽ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നതില്‍ പോലും വർ​ഗീയ വിഷം പ്രചരിപ്പിക്കുകയാണ് ലഘുലേഖ വിതരണം ചെയ്യുന്നതിലൂടെ ആര്‍.എസ്.എസ് ഉദ്ദശിക്കുന്നത്. സംസ്ഥാനത്തിന്‍റെ നവോത്ഥാനത്തെ അവ​ഗണിക്കുകയും വർ​ഗീയത പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടക്കുകയുമാണ് ആര്‍.എസ്.എസ് പോലുള്ള വർ​ഗീയ സംഘടനകളുടെ ലക്ഷ്യം. വടക്കന്‍ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അസമത്വങ്ങളും അനാചരങ്ങളും കേരളത്തിൽ ഇല്ലാതാവുന്നത് ഇവിടുത്തെ നവോത്ഥാനത്തോടു കൂടിയാണ്.

ജാതി വെറിയാല്‍ തമ്മിൽ തല്ലിയിരുന്ന ഒരു സമൂഹത്തെ എല്ലാവരും സഹോദരണെന്ന സത്യത്തിലേക്കു നയിച്ച നവോത്ഥാനത്തെ മാറ്റി നിർത്താനാണ് ഇത്തരം ലഘുലഖകൾ വർ​ഗീയ സംഘടനകൾ പുറത്തിറക്കുന്നത്.
പുരോ​ഗമപരമായ ഒരു നിലപാട് സ്വീകരിച്ചതിന് ഒരു സം​ഘടനയുടെ വോട്ടു പോലും വേണ്ടെന്നു വ്യക്തമാക്കുന്നതിലുടെ ആര്‍.എസ്.എസ് – ബി.ജെ.പി സംഘടനകളുടെ യഥാർത്ഥ വർ​ഗീയമുഖം വ്യക്തമാവുകയാണ്.

0Shares