ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ഇന്ന്; രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ഇന്ന്; രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. ഇതു വരെ 154 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അതില്‍ 41 പത്രികകൾ ഇന്നലെ മാത്രം കിട്ടി. നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടാണ്.

പ്രധാന സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർ ഇന്ന് സമർപ്പിക്കും. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് പത്രിക നല്‍കുക.

പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും ഇന്നാണ് പ്രതിക സമർപ്പിക്കുക. കൂടുതൽ കേസുണ്ടെന്ന് സർക്കാർ കോടതിയെ അറിയച്ചതിനെ തുടർന്ന് പത്തനംതിട്ട എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ അധികമായിട്ട് നൽകാനുള്ള വിവരങ്ങളും കൈമാറും.

0Shares