Categories
താൻ ‘പരമ ഗുരു’ മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം; കരാട്ടെയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് മാസ്റ്റർ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; ചൂഷണം ചെയ്ത രീതിയും പിന്നീടുണ്ടായ സംഭവവും വിശതീകരിച്ച് പെൺകുട്ടി
താൻ ‘പരമ ഗുരു’ മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം; കരാട്ടെയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് മാസ്റ്റർ സ്വകാര്യ ഭാഗങ്ങളിൽ അടക്കം സ്പർശിച്ചു.
Trending News





മലപ്പുറം: എടവണ്ണപ്പാറയിൽ പതിനേഴ്കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലിക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുമായി അതിജീവിത. പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് അതിജീവിത റിപ്പോർട്ടർ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
Also Read
താൻ ‘പരമ ഗുരു’ ആണെന്നും മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണമെന്നും ആവശ്യപെട്ടായിരുന്നു ചൂഷണം. കരാട്ടെയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽഅടക്കം സ്പർശിച്ചു. പ്രതിയായ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലിക്ക് എതിരെ നേരത്തെ പോലീസിൽ പരാതി നൽകിയതാണ്. ഭീഷണിയെ തുടർന്നാണ് അത് ഞാൻ പിൻവലിച്ചത് എന്നും അതിജീവത വെളിപ്പെടുത്തി.
താൻ മൊഴി മാറ്റി പറയാൻ കാരണം ഭീഷണിയാണ്. പ്രതിയുടെ അഭിഭാഷകൻ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വാഹനം ഇടിച്ചോ ആയുധം ഉപയോഗിച്ചോ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ പിന്തുണച്ചില്ലന്നും അതിജീവിത ചൂണ്ടിക്കാട്ടി. മൊഴിയിൽ ഉറച്ചു നിൽക്കാൻ പ്രോസിക്യൂട്ടറും പോലീസും സഹായിച്ചില്ലെന്നും അതിജീവിത ആരോപിച്ചു.
പ്രോസിക്യൂട്ടർ തന്നെ കാണാനോ സംസാരിക്കാനോ പോലും തയ്യാറായില്ലെന്നും അതിജീവിത പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ സിദ്ധിക്ക് അലി പോക്സോ കേസിൽ മുമ്പ് അറസ്റ്റിലാവുകയും മൊഴി മാറ്റിയതിനെ തുടർന്ന് പ്രതി കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു. ഈ സംഭവത്തെ കുറിച്ചാണ് ഇപ്പോൾ അതിജീവിത മനസ്സ്തുറന്ന് ധൈര്യസമേതം സംഭവം പുറം ലോകത്തെ അറിയിച്ചത്. ശല്യക്കാരിൽ നിന്നും സംരക്ഷണം നേടാൻ തങ്ങളുടെ പെണ്മക്കളെ കരാട്ടെ പഠിക്കാൻ വിട്ട രക്ഷിതാക്കൾ ഇപ്പോൾ നിസ്സഹായരാണ്.

കരാട്ടെ പഠിച്ച പെൺകുട്ടിയെ ചാലിയാർ പുഴയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഊർക്കടവിലെ കരാട്ടെ അധ്യാപകന് എതിരെ ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടികളും കുടുംബവും രംഗത്ത് വരുന്നത്.

Sorry, there was a YouTube error.