ലോക്കല്‍ പോലീസ് അന്വേഷണം ഇഴയുന്നു; കൊല്ലത്തെ രാഖി കൃഷ്ണയുടെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ചിന്; നടപടി രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിന്മേല്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോക്കല്‍ പോലീസ് അന്വേഷണം ഇഴയുന്നു; കൊല്ലത്തെ രാഖി കൃഷ്ണയുടെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ചിന്; നടപടി രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിന്മേല്‍

കൊല്ലം: ഫാത്തിമാമാതാ നാഷണല്‍ കോളേജിലെ രാഖികൃഷ്ണ ജീവനൊടുക്കിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടുത്തരവായി. ലോക്കല്‍ പോലീസ് അന്വേഷണം ഇഴയുന്നതിനാല്‍ രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് രാഖികൃഷ്ണ ജീവനൊടുക്കിയത്, സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രാഖിയുടെ പിതാവ് രാധാകൃഷ്ണന്‍ പ്രത്യേക ടീമിനെകൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് എം.എല്‍.എക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പി കേസന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയത്. രാഖികൃഷ്ണ ധരിച്ചിരുന്ന വസ്ത്രത്തില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് വാചകങള്‍ കോപ്പിയടിക്കുപയോഗിച്ചതാണൊ എന്നറിയാന്‍ ഉത്തരങളുടെ ഫോട്ടോയും ചോദ്യകടലാസും കേരള സര്‍വ്വകലാശാലയോട് പരിശോദിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരുന്നു.
കൂടാതെ രാഖികൃഷ്ണയെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയും സഹപാഠികളുടെ മൊഴിയും പോലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി 20 ലധികം വിദ്യാര്‍ത്ഥികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം ഉള്‍പ്പെട്ട കേസ് ഫയല്‍ പോലീസ് സിറ്റി ക്രൈംബ്രാഞ്ചിനു കൈമാറി.

0Shares