കോഴിക്കോട്: 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതില്‍ പത്ത് പേര് മരിച്ചു. 18 പേരുടെ രക്തസാമ്പിളുകളാണ് ലാബിലേക്ക് അയച്ചത്. ഇതില്‍ ആറ് പേര്‍ക്ക് നിപ്പ ബാധിച്ചിട്ടില്ലെന്നും രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം മരിച്ച നഴ്സ് ലിനിക്കും നിപ്പ വൈറസ് ബാധയേറ്റിരുന്നുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി മാടമ്പള്ളി മീത്തല്‍ രാജന് (47), ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദാപുരം ഉമ്മത്തൂര്‍ സ്വദേശി അശോകന് എന്നിവര്‍ക്ക് നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇന്നാണ് മരിച്ചത്. നിപ്പ പിടിപെട്ടു മരിച്ച സൂപ്പിക്കടയിലെ സഹോദരങ്ങള്‍ ചികിത്സയിലിരുന്ന പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ അതേസമയത്തു രാജനും ചികിത്സയിലുണ്ടായിരുന്നു. മലപ്പുറത്ത് രണ്ട് പേര് നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ സമ്മതത്തോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ്. വൈറസ് പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കേന്ദ്ര സംഘം ഇവിടെത്തന്നെ തുടരുന്നുണ്ട്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നുള്ള സംഘവും സ്ഥലം സന്ദര്‍ശിക്കുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ലിനിയുടെ മരണ കാരണം നിപ്പ തന്നെ; 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായും 10 പേര് മരിച്ചതായും ആരോഗ്യമന്ത്രി