റെക്കോഡ് മറികടന്ന് ഇന്ധന വില ഇന്നും ഉയര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing റെക്കോഡ് മറികടന്ന് ഇന്ധന വില ഇന്നും ഉയര്‍ന്നു

തിരുവനന്തപുരം: ഇന്ധനവില ഇന്നും ഉയര്‍ന്നു. ദിവസേന വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില റെക്കോര്‍ഡുകള്‍ മറിക്കടക്കുകയാണ്. അതേസമയം ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലും കോണ്‍ഗ്രസിന്റെ ബന്ദും നടത്തുന്ന സാഹചര്യത്തിലാണ് ഇന്നും ഇന്ധനവില വര്‍ധിച്ചത്. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 84.05 രൂപയും ഡീസല്‍ വില 77. 99 രൂപയുമായി ഉയര്‍ന്നപ്പോള്‍ കൊച്ചിയില്‍ പെട്രോളിന് 82.72 രൂപയും, ഡീസലിന് 76.73 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമാണ് ഇന്നത്തെ വില.

0Shares