റിയാസ് മൗലവി വധം: ‘കാസര്‍കോട് യുവജന കൂട്ടായ്മ’യുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ശനിയാഴ്ച്ച.

  • Post category:news
  • Reading time:1 min read
You are currently viewing റിയാസ് മൗലവി വധം: ‘കാസര്‍കോട് യുവജന കൂട്ടായ്മ’യുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ശനിയാഴ്ച്ച.

കാസര്‍കോട്: കാസര്‍കോട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജനകൂട്ടായ്മയുടെ നേത്യത്വത്തില്‍ ശനിയാഴ്ച(20-05-2017)തിരുവനന്തപുരത്ത്
സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണാസമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണ്ണമായ കുറ്റപത്ര സമര്‍പ്പണത്തിന് മുമ്പ് തന്നെ പ്രഗത്ഭനായ അഭിഭാഷകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക,1992 മുതല്‍ കാസര്‍കോട്ട് നടന്ന വര്‍ഗ്ഗീയ കൊലപാതകങ്ങളെക്കുറിച്ചും, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചും മുന്‍കാല പ്രാബല്യത്തില്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, കാസര്‍കോടിന്റെ ശാശ്വത സമാധാനം നടപ്പില്‍ വരുത്തുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സമാധാന യോഗം വിളിച്ച് ചേര്‍ത്ത് സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണാസമരം.

കാസര്‍കോട് നഗരസഭയുടെ ചില ഭാഗങ്ങളിലും മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ആരാധനാലയങ്ങളുടെയും ചില ക്ലബ്ബുകളുടെയും മറവില്‍ ആയുധ പരിശീലനവും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ക്ലാസുകളും നടന്നു വരികയാണ്. അതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണം. കാസര്‍കോട്ടെ ഭൂരിപക്ഷം ജനവിഭാഗങ്ങളും സ്നേഹവും, സാഹോദര്യവും ആഗ്രഹിക്കുന്നവരാണെങ്കിലും ചെറിയൊരു വിഭാഗമാണ് സമാധാനാന്തരീക്ഷം തകര്‍ക്കുന്നത്. അത്തരക്കാര്‍ക്ക്
സംഘ്പരിവാര്‍ ശക്തികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടിയിരിക്കുകയാണ്. ഇത്തരം ദുഷ്പ്രവണതകള്‍ക്ക് തടയിടാന്‍ ഉത്തരവാദപ്പെട്ടവര്‍ സത്വരനടപടി കൈക്കൊള്ളണമന്നും ‘കാസര്‍കോട് യുവജന കൂട്ടായ്മ’ ഭാരവാഹികളായ ഇബ്രാഹിം,ഹാരിസ് ബന്നു,സൈഫുദ്ദീന്‍. കെ. മാക്കോട്, അബ്ദുല്‍റഹിമാന്‍ തെരുവത്ത് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

0Shares