റിപ്പബ്ലിക് ടി.വിയെ ‘ചാണക ടി. വി’യാക്കി മലയാളികള്‍; മലയാളികളോട് കളിച്ചാല്‍ ഇങ്ങിനെയിരിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing റിപ്പബ്ലിക് ടി.വിയെ ‘ചാണക ടി. വി’യാക്കി മലയാളികള്‍; മലയാളികളോട് കളിച്ചാല്‍ ഇങ്ങിനെയിരിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍


തിരുവനന്തപുരം: സംഘപരിവാര്‍ അനുകൂലവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പേരില്‍ മലയാളികളുടെ കൂട്ടമായുള്ള നെഗറ്റീവ് റിവ്യുവിനെത്തുടര്‍ന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ റിപബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും റിവ്യു ഓപ്ഷന്‍ എടുത്തുമാറ്റിയിരുന്നു. ശശി തരൂര്‍ റിവ്യൂ ഓപ്ഷന്‍ വീണ്ടും കൊണ്ടുവരാന്‍ വെല്ലുവിളിച്ചപ്പോള്‍ ആണ് ആര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ ഓപ്ഷന്‍ ഫേസ്ബുക്കില്‍ പുനസ്ഥാപിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ ചാനലിനെ പരിഹസിച്ച മലയാളികള്‍ അതൊരു ക്യാമ്പയിനായിത്തന്നെ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു.

അര്‍ണാബിനെയും ചാനലിന്റെ സംഘപരിവാര്‍ ഭക്തിയേയും പറ്റി കണക്കിന് പരിഹസിച്ചുകൊണ്ടാണ് റിവ്യു കമന്റുകളില്‍ മലയാളികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇപ്പോഴിതാ, ചാനലിന്റെ വിക്കിപീഡിയ പേജ് തന്നെ എഡിറ്റ് ചെയ്ത് പണികൊടുത്തിരിക്കുകയാണ് മലയാളികള്‍. ചാണക ടി. വി എന്നാണ് ചാനലിന്റെ പേരിനൊപ്പം കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക് ചാനലിന് മലയാളികള്‍ കൊടുത്ത ‘പണി’ ആഘോഷമായി തന്നെ ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. കൂടെ, മലയാളികളോട് കളിക്കാന്‍ നില്‍ക്കരുത് എന്നൊരു മുന്നറിയിപ്പ് കൊടുക്കാനും അവര്‍ മറന്നില്ല.നിലവില്‍ വിക്കിപേജ് പുനസ്ഥാപിക്കാപ്പെട്ടിട്ടുണ്ട്.

0Shares