രുചി എന്തെന്ന് പോലും ആര്‍ക്കും അറിയാത്ത ‘അദ്ഭുത വിഷം’ – അതാണ്‌ സയനൈഡ്; ഇത് ഏതൊക്കെ രീതിയിൽ ശരീരത്തിൽ പ്രവേശിക്കുമെന്ന് അറിയാം

  • Post category:news
  • Reading time:2 mins read
You are currently viewing രുചി എന്തെന്ന് പോലും ആര്‍ക്കും അറിയാത്ത ‘അദ്ഭുത വിഷം’ –  അതാണ്‌  സയനൈഡ്; ഇത് ഏതൊക്കെ രീതിയിൽ ശരീരത്തിൽ പ്രവേശിക്കുമെന്ന് അറിയാം

ശ്രീലങ്കയില്‍ തമിഴ്പുലികൾ ശക്തരായിരുന്ന കാലത്താണ് സയനൈഡിനെപ്പറ്റി പലരും കേൾക്കുന്നത്. കഴുത്തിൽ മാലയിൽ സൂക്ഷിക്കുന്ന സയനൈഡ് ക്യാപ്സ്യൂൾ കടിച്ചുപൊട്ടിക്കുന്നതോടെ തൽക്ഷണം മരണം സംഭവിക്കുന്നു. രുചി എന്തെന്ന് പോലും ആര്‍ക്കും അറിയാത്ത ‘അദ്ഭുത വിഷം.’ സ്വർണാഭരണ നിർമാണം ഉൾപ്പെടെ വ്യവസായ ആവശ്യത്തിനാണ് സാധാരണയായി സയനൈഡ് ഉപയോഗിക്കുന്നത്. ഇവ ഏതൊക്കെ രീതിയിൽ മനുഷ്യന്‍റെശരീരത്തിൽ പ്രവേശിക്കുമെന്ന് നോക്കാം

ദഹനവ്യവസ്ഥയുടെ ഭാഗങ്ങളിലൂടെ, അതായത് വായ, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരം (mucosa) വഴി ഈ രാസവസ്തു രക്തത്തിൽ എത്താം. മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ത്വക്കിനുള്ളിൽ കൂടി പ്രവേശിക്കാം. വാതകാവസ്ഥയിലുള്ള സയനൈഡ് ശ്വസന പ്രക്രിയയിലൂടെ ശരീരത്തിൽ എത്താം.

50 മുതൽ 60 മില്ലിഗ്രാം വരെ ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തിൽ എത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലിഗ്രാം സോഡിയം സയനൈഡ് അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം. ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തിലെത്തിയാൽ രണ്ട് മുതൽ പത്ത് മിനിറ്റ് വരെ സമയത്തിനുള്ളിൽ മരണം സംഭവിക്കാം. പൊട്ടാസ്യം അല്ലെങ്കിൽ സോഡിയം സയനൈഡ്
ശരീരത്തിലെത്തിയാൽ 30 മിനിറ്റ് വരെ സമയം, അപൂർവമായി ചിലപ്പോൾ മണിക്കൂറുകൾ താമസിച്ച് മരണമെത്തി എന്നുമിരിക്കാം.

ചിലപ്പോള്‍ ഡോസ് കുറവായ അവസ്ഥയിലും രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാകുന്ന അവസ്ഥയിലും കാലതാമസം സംഭവിക്കാം. ശ്വസന പ്രക്രിയയിലൂടെ കോശങ്ങളിൽ ഊർജ്ജം ഉണ്ടാവുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയാണ് സയനൈഡ് ചെയ്യുന്നത്. ഹിസ്റ്റോടോക്സിക് അനോക്സിയ എന്ന്പറയാം. ലളിതമായി പറഞ്ഞാൽ രക്തത്തിലെ ഓക്സിജൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഓക്സിജൻ ഉപയോഗിച്ച് എ.ടി.പി (ശരീരത്തിന്‍റെ ഊർജ കറൻസി) ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരുന്നു. ജീവൽപ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ എ.ടി.പി ഇല്ലാതാകുന്നതോടെ മരണവും സംഭവിക്കുന്നു.

വായിൽ പൊള്ളൽ ഉണ്ടാവാം. എന്താണ് സയനൈഡിന്‍റെ രുചി എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചൾ നടക്കുകയാണ്. എങ്കിലും ചവർപ്പ് കലർന്നതാണ് (bitter with burning sensation) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.
വിഷം ശരീരത്തെ ബാധിച്ചു തുടങ്ങിയാൽ തലവേദന, തലചുറ്റൽ, മന്ദത, ശരീരതാപനില ഉയരുക, കൃഷ്ണമണി വികസിക്കുക, ചുഴലിയുടെ ലക്ഷണങ്ങൾ കാണിക്കുക എന്നിങ്ങനെ കോമ വരെ എത്താം. ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ശ്വസന നിരക്ക് ഉയരുകയും പിന്നീട് താഴുകയും ചെയ്യുക, ശരീരമാകെ നീലിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.

ചിലപ്പോൾ ശരീരത്തിൽ നിന്നും ഒരു ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്. രക്താതിമർദ്ദം, പൾസ് റേറ്റ് കുറയുക, പിന്നീട് രക്തസമ്മർദം കുറയുക, കൊളാപ്സിലേക്ക് എത്തുക എന്നിങ്ങനെയാണ് രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. ശ്വസന പ്രക്രിയയിലെ പരാജയം മൂലമാണ് മരണം സംഭവിക്കുക. എത്രയും പെട്ടെന്ന് സൗകര്യമുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെത്തിക്കുക. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും വിലയേറിയതാണ് എന്നത് മാത്രമാണ് ചെയ്യാനുള്ളത്.

സയനൈഡ് ഉപയോഗിച്ച് ആത്മഹത്യകൾ ചരിത്രത്തിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായും മറ്റും അബദ്ധത്തിൽ ശരീരത്തിൽ കയറിയുള്ള മരണങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.

0Shares