
രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്. കെ. എസ്. എസ്. എഫ് ഹൈദരാബാദ് ചാപ്റ്റർ കമ്മിറ്റി ടോളി ചൗക്കിയിൽ സംഘടിപ്പിച്ച മനുഷ്യ ജാലികയിൽ നുറുകണക്കിന് സഹോദരങ്ങൾ അണിനിരന്നു, . ജാലിക ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ ഹൈദാരാബാദിന്‍റെ മനസ്സിനെ ബോധനം നടത്തുന്നതുമായിരുന്നു.

ഇന്ത്യൻ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളിൽ നിന്നുയർന്നു വരുന്ന വർഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും ശക്തമായ താക്കീദായിരുന്നു മനുഷ്യ ജാലിക ബ്രിന്ദാവൻ കോളനി പരിസരത്ത് നിന്നാരംഭിച്ച റാലി ഫാത്തിമ മസ്ജിദിൽ സമാപിച്ചു. പരിപാടി തെലുങ്കാന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഇംതിയാസ് ഖാൻ ഉദഘാടനം ചെയ്തു, ഹൈദരാബാദ് എസ്. കെ. എസ്. എസ്. എഫ് ജനറൽ സെക്രട്ടറി നിസാം ഹുദവി പല്ലാർ സ്വാഗതം പറഞ്ഞു,. ഹൈദരാബാദ് പ്രസിഡന്റ് അബദുള്ള ഹുദവി മാത്തുർ അധ്യക്ഷനായി
ഹസീബ് ഹുദവി പ്രതിജ്ഞ ചെല്ലി കൊടുത്തു,ജമീൽ ഹുദവി കർണാടക പ്രേമേയ പ്രഭാഷണം നടത്തി. എസ്. കെ. എസ്. എസ്. എഫ് ദേശിയ കൺവീനർ മുഹമ്മദ് ശാഫി , അഡ്വക്കേറ്റ് ശറഫുദ്ധീൻ ഹൈദരാബാദ്
കലീമുള്ള ഖാസിമി ടോളിചൗകി , ഇർഷാദ് ഹുദവി ബെദിര, ലുക്മാൻ, ശാക്കിർ ഹുദവി ബെദിര, ഹബീബ് ഹുദവി കോളിയടുക്കം, ഹാരിസ് വാഫി, ഷാഹിദ് കോഡൂർ.മുഹമ്മദ് വാഫി തു ഫൈൽ ഹുദവി, മുഹമ്മദ് ശമിം, സുഹൈൽ, സ്വാലിഹ്, സ്വാലിഹ് കോഡൂർ,തുടങ്ങിയവര്‍ പ്രസംഗിച്ചു.
