രാഷ്ട്രപിതാവിനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; സംഭവം വിവാദമായതോടെ സി.പി.ഐ നേതാവിനെ പോലിസ് പൊക്കി

  • Post category:news
  • Reading time:1 min read
You are currently viewing രാഷ്ട്രപിതാവിനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; സംഭവം വിവാദമായതോടെ സി.പി.ഐ നേതാവിനെ പോലിസ് പൊക്കി

കൊച്ചി: സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സി.പി.ഐ നേതാവ് അറസ്റ്റില്‍. ഇന്നലെ വൈകീട്ട് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഷ്ട്രപിതാവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് സി.പി.ഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്‌സലിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്‌സലിന്റെ ഫേസ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ജയറാം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, കെഎസ്.യു നേതാവ് റംഷാദ്, കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും അഫ്‌സലിനെതിരെ പരാതി നല്‍കിയിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സി.പി.ഐ. പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

0Shares