ജമ്മുകശ്മീര്‍: കശ്മീരില്‍ ഒമ്പതു വയസുകാരി പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു. രണ്ടാനമ്മയുടെ സഹായത്താല്‍ മകനാണ് സുഹൃത്തുക്കളുടെ സഹായത്തോടെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ജമ്മുകശ്മീരിലെ ബരാമുല്ല ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ രണ്ടാനമ്മയെയും അവരുടെ മകനുമടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 23 മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉറി സ്വദേശിയായ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഞായറാഴ്ച അടുത്തുള്ള വനമേഖലയില്‍ വികൃതമാക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രത്യേക അന്വേഷണം സംഘം രണ്ടാനമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായത്. ഭര്‍ത്താവ് രണ്ടാം ഭാര്യക്കും മകള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവിടുന്നത് ഇവര്‍ക്ക് അംഗീകരിക്കാനായിരുന്നില്ല.
ഭര്‍ത്താവിന് ഏറ്റവും പ്രിയപ്പെട്ട രണ്ടാം ഭാര്യയിലുള്ള മകളെ കൊലപ്പെടുത്താന്‍ 14 കാരനായ മകനുമായി ചേര്‍ന്ന് ഇവര്‍ ഗൂഢാലോചന നടത്തുകയായിരുന്നു. 14-കാരനും കൂട്ടുകാരും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. രണ്ടാനമ്മയുടെ മുന്നില്‍ വെച്ചാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിരയായതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതുകൊണ്ടൊന്നും ഇവരുടെ ക്രൂരത തീര്‍ന്നില്ല. അക്രമികളിലൊരാള്‍ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു. മറ്റൊരാള്‍ ദേഹമാസകലം ആസിഡൊഴിക്കുകയും ചെയ്തു. മൃതദേഹം വികൃതമാക്കിയ ശേഷം മരക്കമ്പുകളും മറ്റുമിട്ട് മൂടുകയായിരുന്നു. ക്രൂരകൃത്യങ്ങള്‍ക്കുപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ടെന്നും എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രണ്ടാനമ്മ മകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി