രജിസ്റ്റര്‍ ചെയ്യാത്ത ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കാനാവില്ല; കേന്ദ്ര സഹായം ലഭിക്കണമെങ്കില്‍ ഈമാസം 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing രജിസ്റ്റര്‍ ചെയ്യാത്ത ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്ക്  ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കാനാവില്ല; കേന്ദ്ര സഹായം ലഭിക്കണമെങ്കില്‍ ഈമാസം 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളും മാര്‍ച്ച് 21 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി കെ കെ ശൈലജ. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഒപ്പം കേന്ദ്ര സഹായവും നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഈ നിര്‍ദേശം.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കണം. രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കാത്ത ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രജിസ്‌ട്രേഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഹെക്കോടതിയുടെയും ഉത്തരവ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മനേക ഗാന്ധിയും അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു.

0Shares