യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹ വ്യാഴം.

  • Post category:news
  • Reading time:1 min read
You are currently viewing യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹ വ്യാഴം.

കാസര്‍കോട്: കുരിശുമരണത്തിന് മുന്നോടിയായി യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയായാണ് ക്രൈസ്തവര്‍ ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ച്ച പെസഹ ആചരിക്കുന്നത്. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുര്‍ബ്ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകും. അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിന്റെ അന്ന് പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു.

12 ശിഷ്യന്മാരുടെ കാല്‍കഴുകി സുശ്രൂഷിച്ച യേശുവിന്റെ സ്മൃതിക്കായി വൈദികര്‍ 12 വിശ്വാസികളുടെ കാല്‍ കഴുകി ചുംബിക്കുന്നു. ഇതോടൊപ്പം അപ്പം മുറിച്ച വിശ്വാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകും. രാവിലയോ വൈകുന്നേരമോ ആണ് പെസഹ സുശ്രൂഷ നടക്കുന്നത്. യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് പെസഹയ്ക്കു ശേഷമുള്ള വെള്ളിയാഴ്ച്ച ദുഃഖ വെള്ളിയായി ആചരിക്കും.

0Shares