ലക്‌നൗ : ഉത്തർ പ്രദേശിലെ ഗോരക്പൂരിൽ എം.എൽ.എ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയെ ശാഖരിച്ചത് വിവാദമായി. യുവ ഐ.പി.എസ് ഉദ്യോഗസ്ഥ ഗോരക്പൂർ എ.എസ്.പി ചാരു നിഗത്തെയാണ് എം.എല്‍.എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ശകാരിച്ചത്. ആളുകൾ കൂടിനിൽക്കേ ഐ.പി.എസ് റാങ്കിലുള്ള ഒരു ഉദ്ദ്യോഗസ്ഥയെ എം.എൽ.എ അപമാനിക്കുകയായിരുന്നു എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും പറയുന്നത്. എം.എല്‍.എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകത്തെ ഐ.പി.എസ്.കാരിക്ക് കരയേണ്ടിവന്നു. ഇതോടെ ഉദ്യോഗസ്ഥർ എം.എൽ.എക്ക് എതിരെ തിരിയാൻ കാരണമായി. സംഭവം വാർത്തയായതോടെ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന പ്രതികരണവുമായി എം.എല്‍.എ രംഗത്ത് വന്നു. എം.എല്‍.എയുടെ ശകാരം കേട്ട് കണ്ണ് നിറയുകയും തൂവാലയെടുത്ത് ചാരു നിഗം കണ്ണു തുടക്കുകയും ചെയ്ത ദ്യശ്യങ്ങള്‍ ചാനലിലൂടെ വരുകയും ചെയ്തു.

പ്രദേശത്ത് വ്യാജമദ്യ വില്‍പനയ്ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്ത് പൊലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ എം.എല്‍.എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായിരുന്നു.
കടപ്പാട് : ഇന്ത്യ ടുഡേ