
കന്നുകാലി അവശിഷ്ടങ്ങളും മാലിന്യവും വലിച്ചെറിയുന്ന സംഭവത്തില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലാണ് സംഭവം. ഒരു ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനി എന്നയാളും സഹോദരനുമാണ് കൊല്ലപ്പെട്ടത്. വടിവെച്ചത് ആരാണെന്ന് വ്യക്തമല്ല.ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്.

അക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെക്കുകയായിരുന്നു. മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി ഇവര്‍ വഴക്കുണ്ടാക്കിയിരുന്നെന്നും ഇതാവാം കൊലപാതകത്തിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
